മീലാദ് സമ്മേളന പോസ്റ്റർ പ്രകാശനം
text_fieldsഐ.സി.എഫ് മീലാദ് സമ്മേളന പോസ്റ്റർ പ്രകാശനം എസ്.എസ്.എഫ് കേരള സെക്രട്ടറി
അനസ് അമാനി പുഷ്പഗിരി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് മീലാദ് സമ്മേളനങ്ങളുടെ പോസ്റ്റർ പ്രകാശനം എസ്.എസ്.എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി നിർവഹിച്ചു.
നാഷനൽ പ്രസിഡന്റ് അബ്ദുൽഹകീം ദാരിമി, അഹ്മദ് സഖാഫി കാവനൂർ, അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര, അബ്ദുൽ അസീസ് സഖാഫി, സമീർ മുസ്ലിയാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നബിദിനത്തിന് മൻസൂരിയയിലെ രിഫാഈ ദീവാനിൽ നടക്കുന്ന ഗ്രാന്റ് മൗലീദിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ അൽബുഖാരി മുഖ്യാതിഥിയാകും.
ഒക്ടോബർ ആറിന് സംഘടിപ്പിക്കുന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവഹിക്കും.

