‘കാരുണ്യമാണ് പ്രവാചകൻ’ കാമ്പയിൻ സമാപിച്ചു
text_fields‘കാരുണ്യമാണ് പ്രവാചകൻ’ കാമ്പയിൻ സമാപന സമ്മേളനത്തിൽ യൂത്ത് ഇന്ത്യ ജലീബ് യൂനിറ്റ് പ്രസിഡന്റ് സിറാജ്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ ജലീബ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 30 വരെ നടത്തിയിരുന്ന ‘കാരുണ്യമാണ് പ്രവാചകൻ’ കാമ്പയിൻ സമാപിച്ചു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡന്റ് ഹഷീബ്, ജനറൽ സെക്രട്ടറി സിജിൽ ഖാൻ, കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് നൗഫൽ തുടങ്ങിയവർ സംസാരിച്ചു.
മത്സരവിജയിക്ക് സമ്മാനം വിതരണം ചെയ്യുന്നു
കാമ്പയിൻ കാലയളവിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് യൂത്ത് ഇന്ത്യ ജലീബ് യൂനിറ്റ് സംഘടിപ്പിച്ചത്. പ്രബന്ധരചന മത്സരത്തിലെ വിജയികളായ ജുമാൻ വാഴക്കാട്, ഇസ്മായിൽ വലിയോത്ത്, ജാസ്മിൻ ഷുക്കൂർ, നിഹാദ് ഫൈസൽ, മുഹ്സിന അമീറലി, ഓൺലൈൻ ക്വിസ് മത്സര വിജയികളായ ഫായിസ ഹുസൈൻ, ഫാത്തിമ സോനു, ഷുക്കൂർ കെ.എച്ച് എന്നിവർക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ നടന്നു. അബ്ദുൽ ബാസിത്ത് ഖിറാഅത്ത് നടത്തി. വലീദ് സ്വാഗതവും യൂനിറ്റ് സെക്രട്ടറി റെനീഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

