എം.ഇ.എസ് കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
text_fieldsഎം.ഇ.എസ് കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമത്തിൽ അഷ്റഫ് എകരൂൽ റമദാൻ സന്ദേശം നൽകുന്നു
കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് കുവൈത്തിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എം.ഇ.എസ് അംഗങ്ങളുടെയും അതിഥികളുടെയും വീടുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ എത്തിച്ച് നല്‍കിയാണ് നോമ്പുതുറ സംഘടിപ്പിച്ചത്.
സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങില്‍ എം.ഇ.എസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.
റമീസ് സാലിഹിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡൻറ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. അഷ്റഫ് എകരൂൽ റമദാൻ പ്രഭാഷണം നടത്തി. വിശുദ്ധ മാസത്തില്‍ കരഗതമാക്കുന്ന നന്മയുടെ ചൈതന്യം തുടര്‍ന്നുള്ള ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോഴാണ് യാഥാര്‍ഥ നോമ്പുകാരനാവുകയുള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സകാത് സെല്ലിൻെറ പ്രവർത്തനത്തെ കുറിച്ച് ചാരിറ്റി കൺവീനർ സാദിഖ് അലി വിവരിച്ചു. തുടർന്ന് നാട്ടിൽനിന്ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സക്കീർ ഹുസൈൻ, കുവൈത്തിലെ വിവിധ സംഘടന നേതാക്കളായ ഡോ. അമീർ, ഫൈസൽ മഞ്ചേരി, ഹമീദ് കൊടുവള്ളി, അക്ബർ സിദ്ദീഖ്, സിദ്ദീഖ് മദനി, മുഹമ്മദ് ഷബീർ, അസ്ലം കുറ്റികാട്ടൂർ, നാസർ മശ്ഹൂർ തങ്ങൾ എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക് ജനറൽ സെക്രട്ടറി അശ്റഫ് അയൂർ, സിദ്ദീഖ് വലിയകത്ത്, ഡോ. മുസ്തഫ, ഖലീൽ അടൂർ, അഡ്വ. അബ്ദുൽ ഗഫൂർ, റയീസ് സാലിഹ്, അൻവർ മൻസൂർ സൈത്ത്, സഹീർ, മുജീബ്, ജസീൻ ജബ്ബാർ, നൗഫൽ, മെഹബൂബ്, സൽമാൻ, ഷാജി സയ്ദ്, റിയാസുദ്ദീൻ, അർഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

