എം.ഇ.എസ് കുവൈത്ത് ടീനേജ് വർക്ക്ഷോപ് സംഘടിപ്പിച്ചു
text_fieldsഎം.ഇ.എസ് കുവൈത്ത് ടീനേജ് വർക്ക്ഷോപ്പിൽ കുട്ടികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് യൂനിറ്റിന്റെ നേതൃത്വത്തില്‍ ‘ഗുഡ് മണി ഹാബിറ്റ്സ് ഇൻ ടീൻസ്’ എന്ന വിഷയത്തിൽ ടീനേജിനുള്ള വർക്ക്ഷോപ് സംഘടിപ്പിച്ചു. ജാബ്രിയ കുവൈത്ത് മെഡിക്കല്‍ അസോസിയേഷൻ ഹാളില്‍ നടന്ന കാമ്പില്‍ വിവിധ സ്കൂളുകളില്‍ നിന്നായി 40തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നീൽസാജ് ഫൈനാൻസ് സർവിസിന്റെ സാരഥികളായ റോണി ടോം, രജീഷ്, വിനോദ്, അജീഷ് എന്നിവർ ക്ലാസെടുത്തു. സംവേദനാത്മക ഗെയിം സെഷനിലൂടെ കൗമാരക്കാരെ പണം കൈകാര്യം ചെയ്യുന്ന രീതികൾ പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിൽ ആയിരുന്നു വർക്ക്ഷോപ്. കാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
എം.ഇ.എസ് പ്രസിഡന്റ് മുഹമ്മദ് റാഫിയുടെ നേതൃത്തിൽ നടന്ന പരിപാടിയിൽ അബ്ദുറഹ്മാൻ കുട്ടി സ്വാഗതവും എജുക്കേഷനൽ കൺവീനർ അന്‍വര്‍ മന്‍സൂര്‍ സയ്യിദ് നന്ദിയും പറഞ്ഞു. ക്ലാസെടുത്തവർക്കുള്ള പുരസ്കാരം സീനിയർ മെംബർ സിദ്ദീഖ് വലിയകത്ത്, ജനറൽ സെക്രട്ടറി അഷറഫ് ആയൂർ എന്നിവർ കൈമാറി. അമൽ ഹരിദാസ് ആശംസ പ്രസംഗം നടത്തി. ഖലീൽ അടൂർ, ഡോ. മുസ്തഫ, മുജീബ്, പി.ടി. ഗഫൂർ, അഷ്റഫ്, റമീസ് സലേഹ്, സഹീർ, റയീസ് സലേഹ്, അർഷാദ് എന്നിവര്‍ നേതൃത്വം നല്കി.

