എം.ജി.എം വിന്റർ ക്യാമ്പും മത്സരവും
text_fieldsജഹ്റയിൽ എം.ജി.എം സംഘടിപ്പിച്ച സംഗമത്തിൽ ഡോ. സലീം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: എം.ജി.എം (മുസ്‍ലിം ഗേൾസ് മൂവ്മെന്റ്) ജഹ്റ ടെന്റിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. എം.ജി.എം പ്രസിഡന്റ് റുബീന അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലബീബ റഫീഖ് സ്വാഗതം പറഞ്ഞു.
ബേബി സിദ്ദീഖ്, ഖൈറുന്നിസ അസീസ്, ബദറുന്നിസ റിദ് വാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. ലമീസ് ബാനു ഖിറാഅത്ത് നടത്തി. ‘കൗമാരവും മാതാപിതാക്കളും’വിഷയത്തിൽ ഡോ. സലീം, ‘മുന്നേറാം കർമപഥത്തിൽ’വിഷയത്തിൽ ഷമീം ഒതായി എന്നിവർ ക്ലാസെടുത്തു. തുർക്കിയ-സിറിയ ഭൂകമ്പ ബാധിതർക്കുള്ള സഹായവും ക്യാമ്പിൽ കൈമാറി. കുട്ടികളുടെ കായികമത്സരവും നടന്നു.
പ്രബന്ധരചന മത്സരത്തിൽ സാമിയ അബ്ബാസിയ ഒന്നും ആബിദ ഇമ്പിച്ചുട്ടി മഹ്ബൂല രണ്ടാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തിൽ ഹബീബ ഫെമി ഒന്നാം സ്ഥാനവും മാഷിദ മനാഫ് രണ്ടാം സ്ഥാനവും നേടി. കവിതപാരായണത്തിൽ ബദറുന്നിസ റിദ് വാൻ ഒന്നാം സ്ഥാനവും മാഷിദ മനാഫ് രണ്ടാം സ്ഥാനവും നേടി. പായസമത്സരത്തിൽ ഹബീബ അബ്ബാസിയ ഒന്നാം സ്ഥാനം നേടി. സൗബിദ മുഹമ്മദ് മനാഫ് രണ്ടാം സ്ഥാനവും ഷഹനാസ് മൂന്നാം സ്ഥാനവും നേടി.

