നീതിന്യായമന്ത്രാലയത്തിൽ നാളെ മുതൽ സേവനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ
text_fieldsകുവൈത്ത് സിറ്റി: നീതിന്യായ മന്ത്രാലയത്തിന് കീഴിലെ വിവിധ സേവനങ്ങൾ പൂർത്തീകരിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വരുന്നു.
സിറ്റിയിലെ നീതിന്യായ പഠന കേന്ദ്രത്തിൽ ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ ഔഖാഫ്-നീതിന്യായ മന്ത്രി ഡോ. ഫഹദ് അൽ അഫാസി ആപ്ലിക്കേഷെൻറ ഉദ്ഘാടനം നിർവഹിക്കും. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇടപാടുകാർക്ക് സേവനങ്ങൾ എളുപ്പത്തിൽ പൂർത്തീകരിച്ചുകൊടുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സംവിധാനം യാഥാർഥ്യമാകുന്നതോടെ ഡിപ്പാർട്ട്മെൻറുകളിൽ നേരിട്ട് എത്താതെ സ്മാർട്ട് ഫോണിലൂടെ കാര്യങ്ങൾ പൂർത്തീകരിക്കാൻ ഇടപാടുകാർക്ക് സാധിക്കും.
