മഴക്കാലം: അഗ്നിശമന വിഭാഗം പ്രത്യേക പരിശീലനം ആരംഭിച്ചു
text_fieldsമഴക്കാലം മുന്നിൽ കണ്ട് അഗ്നിശമന വിഭാഗം പ്രത്യേക പരിശീലനം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ മഴക്കാലം മുന്നിൽ കണ്ടു അഗ്നിശമന വിഭാഗം പ്രത്യേക പരിശീലനം ആരംഭിച്ചു. മഴക്കാലത്തുണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനമാണ് ജനറൽ ഫയർ ബ്രിഗേഡ് സബാഹ് അൽ അഹ്മദ് പ്രദേശത്ത് ആരംഭിച്ചത്.
വെള്ളക്കെട്ടുകളിൽ വാഹനം പുറത്തെടുക്കുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിലാണ് സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനത്തോടൊപ്പം റെസ്ക്യൂ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും പരിശോധിക്കുന്നുണ്ട്.
ഫയർ ബ്രിഗേഡ് മേധാവി ലഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ മിക്റാദിെൻറ നേതൃത്വത്തിലാണ് പരിശീലനം. മഴക്കാലത്തുണ്ടാകാനിടയുള്ള ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

