മുഹമ്മദ് ശാദുലിക്ക് ഐ.ഐ.സി യാത്രയയപ്പ് നൽകി
text_fieldsമുഹമ്മദ് ശാദുലിക്കുള്ള ഐ.ഐ.സിയുടെ ഉപഹാരം ഐ.ഐ.സി. വൈസ് പ്രസിഡൻറ്
സിദ്ദീഖ് മദനി, യൂനുസ് സലിം എന്നിവർ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എൻജിനീയർ മുഹമ്മദ് ശാദുലിക്ക് ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. 28 വർഷമായി കെ.എൻ.പി.സിയിൽ കെമിക്കൽ എൻജിനീയറായിരുന്നു. ഐ.ഐ.സി അബൂ ഹലീഫ യൂനിറ്റിലും കേന്ദ്ര എക്സിക്യൂട്ടിവിലും ദീർഘകാലമായി പ്രവർത്തിക്കുന്ന അദ്ദേഹം സാമൂഹിക സേവന രംഗത്തും മുൻപന്തിയിലുണ്ടാവാറുണ്ട്.
ഐ.ഐ.സി വൈസ് പ്രസിഡൻറ് സിദ്ദീഖ് മദനി ഉപഹാരം കൈമാറി. അബ്ദുറഹ്മാൻ തങ്ങൾ, അയൂബ്ഖാൻ, സിദ്ദീഖ് മദനി, അബ്ദുൽ അസീസ് സലഫി, ഫിറോസ് ചുങ്കത്തറ, അബ്ദുൽ ലത്തീഫ് പേക്കാടൻ, യൂനുസ് സലിം, അബ്ദുൽ നാസർ മുട്ടിൽ, ടി.എം. അബ്ദുൽ റഷീദ്, അബ്ദുൽ വഹാബ് ബേപ്പൂർ, താജുദ്ദീൻ നന്തി, മുർഷിദ്, നബീൽ ഹമീദ്, സഅദ് പുളിക്കൽ എന്നിവർ സംസാരിച്ചു.

