മ്യൂസിക് സ്കൂൾ വാർഷികാഘോഷം
text_fieldsരാഗതരംഗ് മ്യൂസിക് സ്കൂൾ വാർഷികാഘോഷം സാമൂഹിക സാംസ്കാരിക പ്രവർത്തകർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രാഗതരംഗ് മ്യൂസിക് സ്കൂൾ വാർഷികാഘോഷം ‘രാഗോത്സവം 2023’ അൽ ജവാഹറ സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു.
സംഗീത സന്ധ്യ, വിദ്യാർഥികളുടെ ലൈവ് ഗാനമേള എന്നിവ നടന്നു. കലാ സാമൂഹിക സാംസ്കാരിക പ്രവർത്തകനായ മനോജ് മാവേലിക്കര, ഡോ. അനൂപ്, ഡോ. അശ്വതി, രാജേഷ് കുമാർ, ഡോ. ഹിമശ്രി എന്നിവർ ഭദ്രദീപം തെളിയിച്ചു.
സംഗീത സംവിധായകനും അധ്യാപകനുമായ മനോജ് കാഞ്ഞങ്ങാട് പരിപാടികൾ ഏകോപിപ്പിച്ചു. താജുദ്ദീൻ കോഴിക്കോട്, സോളമൻ, ധനുപ്, രാജേഷ്, സജി തോമസ് എന്നിവർ ഗാനമേളയുടെ ഓർക്കസ്ട്ര നിർവഹിച്ചു. കലാകാരന്മാർക്കുള്ള മെമന്റോ പ്രേംരാജ് ബാലുശ്ശേരി വിതരണം ചെയ്തു. മനോജ് കാഞ്ഞങ്ങാട് നന്ദി പറഞ്ഞു.

