ദേശീയ െഎക്യം ശക്തമായ ആയുധം –അമീർ
text_fields15ാം കുവൈത്ത് പാർലമെൻറിെൻറ അഞ്ചാമത് റെഗുലർ സെഷൻ ഉദ്ഘാടനം ചെയ്തശേഷം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിവാദ്യം ചെയ്യുന്നു
കുവൈത്ത് സിറ്റി: വെല്ലുവിളികൾ നേരിടുന്നതിന് ദേശീയ െഎക്യം ഏറ്റവും ശക്തമായ ആയുധമാണെന്ന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. 15ാം കുവൈത്ത് പാർലമെൻറിെൻറ അഞ്ചാമത് റെഗുലർ സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസംബർ അഞ്ചിന് പുതിയ പാർലമെൻറിലേക്ക് തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് അമീർ കുവൈത്ത് പൗരന്മാരോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ടവർ ജനപ്രതിനിധികൾ എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തണം. അസാധാരണ സാഹചര്യത്തിൽ നല്ല രീതിയിൽ സർക്കാറിനെയും പാർലമെൻറിനെയും നയിച്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെയും സ്പീക്കർ മർസൂഖ് അൽ ഗാനിമിനെയും അമീർ അഭിനന്ദിച്ചു.

