എൻ.ബി.ടി.സി പുതുവത്സരാഘോഷം
text_fieldsഎൻ.ബി.ടി.സി പുതുവത്സരാഘോഷം ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എൻ.ബി.ടി.സി കോർപറേറ്റ് ഓഫിസിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. സി.കെ. മാത്യു പുതുവത്സര സന്ദേശം കൈമാറി. എൻ.ബി.ടി.സിയുടെ ദുബൈ, അബൂദബി, സൗദി, കെ.ജി.എ ഗ്രൂപ് കൊച്ചി, തിരുവല്ല തുടങ്ങിയ ബ്രാഞ്ചുകളിൽനിന്നുള്ള ജീവനക്കാരും ഓൺലൈൻ ആഘോഷത്തിൽ പങ്കുചേർന്നു. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എബി എബ്രഹാം സംസാരിച്ചു. എൻ.ബി.ടി.സി മ്യൂസിക്ക് ബാൻഡ് 'ഡെസേർട്ട് തണ്ടർ' നയിച്ച വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

