എൻ.സി.പി സ്ഥാപക ദിനാഘോഷം
text_fieldsഎൻ.സി.പി സ്ഥാപക ദിനാഘോഷത്തിൽ ഓവർസീസ് എൻ.സി.പി പ്രവർത്തകർ കേക്ക്
മുറിക്കുന്നു
കുവൈത്ത് സിറ്റി: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി- എസ്.പി) ഇരുപത്തിയാറാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽനടന്ന പരിപാടിയിൽ പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷതവഹിച്ചു. എൻ.സി.പി- എസ്.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗമായ തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെ ആദരിച്ചു.
ഓവർസീസ് എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതവും ജനറൽ സെക്രട്ടറി അരുൾരാജ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോയന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, ട്രഷറർ രവീന്ദ്രൻ, വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടിവ് അംഗങ്ങളായ സാദിഖ് അലി (ലക്ഷദ്വീപ്), മുഹമ്മദ് ഫൈസൽ (പോണ്ടിച്ചേരി), രാജേഷ് കൃഷ്ണൻ, സണ്ണി കെ. അല്ലീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു.

