നെസ്റ്റോ 84ാമത് ഹൈപ്പർ മാർക്കറ്റ് ഫർവാനിയയിൽ തുറന്നു
text_fieldsനെസ്റ്റോ ഗ്രൂപ് 84ാമത്തെ ഹൈപ്പർ മാർക്കറ്റ് കുവൈത്തിലെ ഫർവാനിയ ബ്ലോക്ക് നാലിൽ ഉദ്ഘാടനം ചെയ്തപ്പോൾ
കുവൈത്ത് സിറ്റി: ദുബൈ ആസ്ഥാനമായ റീട്ടെയിൽ ഗ്രൂപ്പായ നെസ്റ്റോ ഗ്രൂപ് 84ാമത്തെ ഹൈപ്പർ മാർക്കറ്റ് കുവൈത്തിലെ ഫർവാനിയ ബ്ലോക്ക് നാലിൽ ബുധനാഴ്ച തുറന്നു. ഉദ്ഘാടന ചടങ്ങിൽ നെസ്റ്റോ ഡയറക്ടർമാരും മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുത്തു. ഹബീബ് മുനവർ സ്ട്രീറ്റിലെ മക്ഡൊണാൾഡിനടുത്തുള്ള ബസ്മാൻ കോംപ്ലക്സിൽ വിശാലമായ ഷോപ്പിങ് ഏരിയ ഉപയോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നു.
ആരംഭിച്ച കാലം മുതൽക്കേ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകുന്നതിന് മുൻപന്തിയിൽ ആണ് നെസ്റ്റോ എന്ന് മാനേജ്മെൻറ് അവകാശപ്പെട്ടു. ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് നെസ്റ്റോ ഡയറക്ടർ വി. കരീം പറഞ്ഞു. എല്ലാ പ്രമുഖ ബ്രാൻഡ് ഉൽപന്നങ്ങളും നെസ്റ്റോയിൽ ലഭ്യമാണ്.
വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെയും മികച്ച സേവനം നൽകിയും മറ്റാരെക്കാളും കുറഞ്ഞവിലയിൽ ലഭ്യമാക്കിയും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി മാറാൻ നെസ്റ്റോക്ക് കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള നെസ്റ്റോ കുവൈത്തിലെ എല്ലാ നഗരങ്ങളിലും കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കാൻ ഉദ്ദേശിക്കുെന്നന്ന് മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ പറഞ്ഞു.

