കോസ് കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ
text_fieldsമാത്യു വർഗീസ് (പ്രസി), സാജു സ്റ്റീഫൻ (സെക്ര), സോജി വർഗീസ് (ട്രഷ)
കുവൈത്ത് സിറ്റി: കുടശ്ശനാട് പ്രവാസികളുടെ കൂട്ടായ്മയായ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം (കോസ്) കുവൈത്ത് ചാപ്റ്ററിന്റെ പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സിനു മാത്യു അധ്യക്ഷത വഹിച്ചു.
മാത്യു വർഗീസ് (പ്രസി), സാജു സ്റ്റീഫൻ (സെക്ര), സോജി വർഗീസ് (ട്രഷ), ജോസ് ഒട്ടലിൽ, സാമുവൽ വർഗീസ് (രക്ഷാധികാരി), രാജു തോമസ്, കൃഷ്ണദാസ് (വൈ.പ്രസി), ജോമോൻ ടി. ജോൺ(ജോ. സെക്ര), ബിനോയ് തങ്കച്ചൻ (പ്രോഗ്രാം കൺവീനർ), ജിജി പനയ്ക്കൽ (എക്സ് -ഒഫിഷ്യേ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കമ്മിറ്റി അംഗങ്ങളായി ശരത് ചന്ദ്രൻ, ജിജി ജേക്കബ്, ലിറ്റി ലിജോ, അനൂപ് ചെറുകുളത്തൂർ, ദീപ് കൊല്ലം പറമ്പിൽ, പ്രിയങ്ക ജിബു. പുതിയ ഭാരവാഹികൾക്ക് കോസ് ഗ്ലോബൽ ഭാരവാഹികളായ ഗവർണർ ജോൺ പനയ്ക്കൽ, പ്രസിഡന്റ് ജോൺസൺ കീപ്പള്ളി, സെക്രട്ടറി മാത്യു വർഗീസ് എന്നിവർ ആശംസകൾ നേർന്നു.

