ഗ്രാൻഡ് ഹൈപ്പറിൽ പുതിയ ഓഫറുകൾ തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചു. ആഗസ്റ്റ് 24 മുതൽ 31വരെ നീളുന്ന 'ഗ്രാൻഡ് ഓഫർ ഫെസ്റ്റിവലാണ്' പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി ഓരോ 10 ദീനാറിന് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോഴും സമ്മാനങ്ങൾ ലഭിക്കും. ഈ ഓഫറുകളുടെ ഭാഗമാവാൻ ഉപഭോക്താക്കൾക്ക് ഏതു സെക്ഷനിൽ നിന്നും സാധനം വാങ്ങാം. ഗ്രാൻഡ് ശൃംഖലയിലെ കുവൈത്തിലെ 29 ഔട്ട് ലെറ്റുകളിലും ഓഫർ ലഭ്യമാണ്. ഒരു ഉപഭോക്താവിന് ഒരു സമയം ഒരു സമ്മാനം മാത്രമെ നേടാൻ സാധിക്കുകയുള്ളൂ. തങ്ങളുടെ ഉപഭോക്താക്കളുടെ സംതൃപ്തി കണക്കിലെടുത്തും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാനുമാണ് പുതിയ ഓഫറുകളെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.

