അഗ്നിശമന സംവിധാനങ്ങളില്ല: അഞ്ചു സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsഅഗ്നിസുരക്ഷ സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങൾ പൂട്ടി സീൽ വെക്കുന്നു
കുവൈത്ത് സിറ്റി: അഗ്നിശമന സേന വകുപ്പ് മുന്നോട്ടുവെക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ജഹ്റ ഗവർണറേറ്റിലാണ് അധികൃതർ പരിശോധന നടത്തിയത്. ഫയർ ബ്രിഗേഡ് ചീഫ് ഒാഫ് ജനറൽ ലെഫ്റ്റനൻറ് ജനറൽ ഖാലിദ് റകാൻ അൽ മിക്റാദിെൻറ നിർദേശാനുസരണമാണ് പരിശോധന നടന്നത്. വാണിജ്യസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമാണ്. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെൻറിലേഷൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിെൻറ എല്ലാ ഭാഗത്തേക്കും എത്തുന്നരീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമങ്ങള്‍ ലംഘിച്ചു തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

