‘ഹാജി’ നോവൽ കുവൈത്തിൽ പ്രകാശിപ്പിച്ചു
text_fields‘ഹാജി’ നോവൽ കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ചരിത്രം ഇതിവൃത്തമാക്കി എൻ.സി. ജംഷീറലി ഹുദവി രചിച്ച നോവൽ കുവൈത്തിൽ പ്രകാശിപ്പിച്ചു.
ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) കോമ്പിറ്റെൻസി ഡവലപ്മെന്റ് ഡയറക്ടർ പി.എ.ഹുസൈന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.
സിജി ചീഫ് ഓപറേറ്റിങ് ഓഫിസർ അനസ് ബിച്ചു മുഖ്യാതിഥിയായിരുന്നു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സഹ ഭാരവാഹികളായ റഊഫ് അൽ മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, എം.ആർ.നാസർ, ഷാഹുൽ ബേപ്പൂർ, ഹാജി കുവൈത്ത് കോ-ഓർഡിനേറ്റർ മിസ്ഹബ് മാടമ്പില്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

