കർണാടകയിലെ വിജയം ആഘോഷിച്ച് ഒ.ഐ.സി.സി
text_fieldsവിജയഘോഷത്തിൽ നാഷനൽ പ്രസിഡന്റ് വർഗീസ്
പുതുകുളങ്ങര സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഉജ്ജ്വല വിജയം ആഘോഷമാക്കി കുവൈത്തിലെ ഒ.ഐ.സി.സി പ്രവർത്തകർ. അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ കൂടിയ വിജയഘോഷത്തിൽ നാഷനൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷനൽ ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര സ്വാഗത പ്രസംഗം നടത്തി.
വനിത വിങ് പ്രവർത്തക ഷെറിൻ, യൂത്ത് വിങ് പ്രവർത്തകരായ ചന്ദ്രമോഹൻ, ഇല്യാസ്, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഷോബിൻ സണ്ണി, അലക്സ് മാനന്തവാടി, എബി, ബിജി പള്ളിക്കൽ, ബത്താർ വൈക്കം എന്നിവർ ആശംസ പ്രസംഗം നടത്തി. നാഷനൽ സെക്രട്ടറി ജോയ് കരവാളൂർ നന്ദി പറഞ്ഞു. ആഘോഷ ഭാഗമായി മധുര വിതരണവും നടത്തി.

