ഒ.ഐ.സി.സി ഇന്ദിര രക്തസാക്ഷിത്വ ദിനാചരണം
text_fieldsഒ.ഐ.സി.സി ഇന്ദിര രക്തസാക്ഷിത്വ ദിനാചരണം നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര പ്രിയദർശിനിയുടെ 40ാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ ഒ.ഐ.സി.സി ഓഫിസിൽ നടന്ന രക്തസാക്ഷിത്വ ദിനാചരണം നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഇന്ദിര പ്രിയദർശിനിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കൃഷ്ണൻ കടലുണ്ടി, റെജി കൊരുത്, അലക്സ് മാനന്തവാടി, വിജോ തോമസ്, മാണി സി.ചാക്കോ, തുളസീധരൻ തോട്ടക്കര, സജിത്ത് ചേലേമ്പ്ര, റോയ് ഇടുക്കി, ബിജു പാറയിൽ, മുനീർ മണത്തിൽ എന്നിവർ സംസാരിച്ചു. നാഷനൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ സ്വാഗതവും നിസ്സാം തിരുവനന്തപുരം നന്ദിയും പറഞ്ഞു.

