ഒ.ഐ.സി.സി യാത്രയയപ്പ് സമ്മേളനം
text_fieldsലിജോ കാക്കനാട്ടിനും ജിജി മാത്തനും ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ലിജോ കാക്കനാട്ടിനും, ജോയന്റ് ട്രഷറർ ജിജി മാത്തനും എറണാകുളം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ് റോയി യോയാക്കി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി നിബു ജേക്കബ് സ്വാഗതവും, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, സെക്രട്ടറി നിസാം, ജില്ല നേതാക്കളായ ജോമോൻ കോയിക്കര, അനിൽ വർഗീസ്, അക്ബർ വയനാട്, അലക്സ് മാനന്തവാടി, ചന്ദ്രമോഹൻ, ഷബീർ, ഇസ്മായിൽ, എം.കെ. ജിനോ, ജിയോ മത്തായി, തങ്കച്ചൻ ജോസഫ്, ബാബു ജോൺ എബ്രഹാം, പീറ്റർ എന്നിവർ ആശംസകളും അറിയിച്ചു. ഇരുവർക്കും ജില്ല കമ്മിറ്റി ഉപഹാരം കൈമാറി. ഒ.ഐ.സി.സി പ്രവർത്തങ്ങളിൽ പങ്കാളികളാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ഇരുവരും മറുപടിപ്രസംഗത്തിൽ സൂചിപ്പിച്ചു. ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് സാബു പൗലോസ് നന്ദി രേഖപ്പെടുത്തി.

