‘ഈ ഓണം നല്ലോണം’ ഫ്ലയർ പ്രകാശനം
text_fieldsഎറണാകുളം റെസിഡന്റ്സ് അസോസിയേഷൻ ‘ഈ ഓണം നല്ലോണം’ ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷപരിപാടിയായ ‘ഈ ഓണം നല്ലോണം’ പരിപാടിയുടെ ഫ്ലയർ പ്രകാശനം ചെയ്തു. മംഗഫ് ഡിലൈറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. രാജേഷ് പോണാട്ടിൽ ഫ്ലയർ പ്രകാശനം ചെയ്തു. ജനറൽ കൺവീനർ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ഫഹാഹീൽ ഏരിയ കൺവീനർ ജേക്കബ് ബേബി, അബ്ബാസിയ ഏരിയ കൺവീനർ സംഗീത്, ഫർവാനിയ ഏരിയ കൺവീനർ അനിൽകുമാർ, വനിത വേദി കൺവീനർ ഡെയ്സി ബെന്നി എന്നിവർ ആശംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി രാജേഷ് നന്ദി പറഞ്ഞു. സെപ്റ്റംബർ 15ന് അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താൻ സ്കൂളിലാണ് ‘ഈ ഓണം നല്ലോണം' പരിപാടി.

