സീറോ മലബാർ കൾചറൽ അസോസിയേഷൻ ഓണാഘോഷം
text_fieldsസീറോ മലബാർ കൾചറൽ അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: സീറോ മലബാർ കൾചറൽ അസോസിയേഷൻ കുവൈത്ത് (എസ്.എം.സി.എ) സിറ്റി-ഫർവാനിയ ഏരിയ ഓണാഘോഷം ‘ഒന്നിച്ചോണം നല്ലോണം 2024’ എന്ന പേരിൽ നടത്തി. യോഗത്തിൽ ഏരിയ ജനറൽ കൺവീനർ ഫ്രാൻസിസ് പോൾ അധ്യക്ഷത വഹിച്ചു.
ഫാ. ജോയ് മാത്യു, ജുബിൻ മാത്യു, സജി ജോൺ, ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ, ജോർജ് വാക്യത്തിനാൽ, ഫ്രാൻസിസ് പോൾ എന്നിവർ ഓണാശംസകൾ നേർന്നു. ഓണസദ്യ, തിരുവാതിര, വിവിധ നൃത്ത രൂപങ്ങൾ, മലയാളി മന്നൻ, മലയാളി മങ്ക, താര ജോടി, വടം വലി, കലം തല്ലിപ്പൊട്ടിക്കൽ, അപ്പംകടി തുടങ്ങി മത്സരങ്ങൾ അരങ്ങേറി.
സംഘടന അംഗങ്ങളുടെ ഉന്നത വിജയം നേടിയ കുട്ടികളെയും കാനഡയിലേക്ക് യാത്രയാകുന്ന ജിജോ മാത്യു പാരിപ്പള്ളിയുടെ കുടുംബത്തെയും ബിനു ജോൺ തോട്ടുവേലിൽ കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. സംഗീത് കുര്യൻ, ജിസ് എം. ജോസ്, ജിസ് ജോസഫ്, നിജോ തോമസ്, ജോമോൻ ജോർജ്, ഡോണേൽ ആന്റണി, സിബി തോമസ്, സുബിൻ സെബാസ്റ്റ്യൻ, റെനീഷ് കുര്യൻ, അരുൺ മാത്യു, ബെന്നി ചെറിയാൻ, മനോജ് ഓലിക്കൽ, തോമസ് കറുക്കളം, പ്രിൻസ് ജോസഫ്, പാനിഷ് ജോർജ്, സ്റ്റാൻലി ജെയിംസ്, റോയ് അഗസ്റ്റിൻ, അനീഷ് ജോസഫ്, ജിനോ ജോയ്, ജോസഫ് കുന്നപ്പിള്ളി, രാജു ജോൺ, സന്തോഷ് കുര്യൻ, ബിജു കാടൻകുഴി, സിജു മാത്യു എന്നിവർ നേതൃത്വം നൽകി.

