കെ.െഎ.സി നേതൃസംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ഒാൺലൈൻ നേതൃസംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ നേതൃസംഗമം സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് മാസ്റ്റര്‍ ട്രെയിനര്‍ ജുനൈദ് പാറപ്പള്ളി ഓണ്‍ലൈന്‍ പരിശീലന ക്ലാസിന് നേതൃത്വം നല്കി. കെ.ഐ.സി ചെയര്മാന് ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി മനാഫ് മൗലവി നന്ദിയും പറഞ്ഞു. കെ.ഐ.സി കേന്ദ്ര നേതാക്കൾ, മേഖല, യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

