ഈദ് സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു
text_fieldsകെ.ഐ.സി ഈദ് സംഗമത്തിൽ ഹംസ ബാഖവി ഈദ് സന്ദേശം നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദുൽ ഫിത്ർ ദിനത്തിൽ ഈദ് സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.ഐ.സി വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.
മുൻ ചെയർമാൻ ഹംസ ബാഖവി ഈദ് സന്ദേശം നൽകി. മാനവിക ഐക്യത്തിന്റെ സന്ദേശമാണ് ഈദ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റമദാനിൽ നിന്ന് ആർജിച്ചെടുത്ത പാഠങ്ങൾ മറ്റുള്ളവർക്ക് ഗുണം ചെയ്യാൻ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഷ്റഫ് അൻവരി, യൂസുഫ് ഫറോക്, ബദ്റുദ്ദീൻ, ഇസ്മായിൽ വെള്ളിയോത്ത്, അബ്ദുറഹീം ഹസനി, നാസർ മൗലവി, ഹസൻ തഖ്വ എന്നിവർ ആശംസകൾ നേർന്നു. സിദ്ദീഖ് കൊടുവള്ളി, ഇംതിനാൻ ഇഖ്ബാൽ, മുഹമ്മദ് റിയാസ് എന്നിവർ ഗാനം ആലപിച്ചു. മുഹമ്മദ് അമീൻ മുസ്ലിയാർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. സൈനുൽ ആബിദീൻ ഫൈസി സ്വാഗതവും മുനീർ പെരുമുഖം നന്ദിയും പറഞ്ഞു.

