പത്തനംതിട്ട ജില്ല അസോസിയേഷൻ രക്തദാന ക്യാമ്പ്
text_fieldsപത്തനംതിട്ട ജില്ല അസോസിയേഷൻ രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് ബ്ലഡ് ഡൊണേർസ് കേരള കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് അസോസിയേഷൻ രക്ഷാധികാരി ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ സംഘടന വൈസ് പ്രസിഡന്റ് തോമസ് ജോൺ അടൂർ അധ്യക്ഷതവഹിച്ചു.
ബി.ഡി.കെ ജനറൽ കൺവീനർ നിമീഷ് കാവാലം, മനോജ് മാവേലിക്കര, റെജീനാ ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. രാജൻ തോട്ടത്തിൽ സ്വാഗതവും അനി ബിനു നന്ദിയും പറഞ്ഞു. രക്തദാനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.

