പത്തനംതിട്ട ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsപത്തനംതിട്ട ജില്ല അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ സക്കീർ ഹുസൈൻ തൂവ്വൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ (പി.ഡി.എ) ഇഫ്താർ സംഗമം അബ്ബാസിയ ഹൈഡേൻ ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനാ പ്രസിഡന്റ് ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ തൂവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അലക്സ് പുത്തൂർ, ഷൈജിത്ത് മേപ്പയൂർ, ബിജോ പി.മാത്യു, മാത്യു ഫിലിപ്പ്, ജെയിംസ് കൊട്ടാരം, നിസാം കാസിം, രാജൻ തോട്ടത്തിൽ , റജിനാ ലത്തീഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
അമൽ ലത്തീഫ് പ്രാർഥന നടത്തി. പ്രോഗ്രാം കൺവീനർ ചാൾസ് പി.ജോർജ് സ്വാഗതവും ട്രഷറർ ലാജി ഐസക് നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു, ജീൻജു ഷൈറ്റസ്റ്റ് എന്നിവർ പ്രോഗ്രാം കോഓഡിനേറ്റ് ചെയ്തു. ബോബി ലാജി, എബി അത്തിക്കയം, എം.എ. ലത്തീഫ്, വർഗീസ് ഉമ്മൻ, ഷൈറ്റസ്റ്റ് തോമസ്, അജിത് കൃഷ്ണ, അൻസാർ, സിജോ തോമസ്, ഈപ്പൻ, അനിൽ ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.

