പി.സി.ഡബ്ല്യു.എഫ് വിന്റർ പിക്നിക്
text_fieldsപി.സി.ഡബ്ല്യു.എഫ് വിന്റർ പിക്നികിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്)കുവൈത്ത് ഘടകം വിന്റർ പിക്നിക് സംഘടിപ്പിച്ചു. കബദ് റിസോർട്ടിൽ നടന്ന പരിപാടി വൈവിധ്യമാർന്ന കലാവിരുന്നും മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.
ഗാനമേള, മിമിക്രി, ഡാൻസ് തുടങ്ങിയ കലാ മത്സരങ്ങളും ക്രിക്കറ്റ്, ഫുട്ബാൾ, നീന്തൽ തുടങ്ങി കായിക മത്സരങ്ങളും അരങ്ങേറി. പുരുഷന്മാർ, കുട്ടികൾ, സ്ത്രീകൾ, കപ്പിൾസ് എന്നിവർക്ക് ക്വിസ് മത്സരങ്ങളും കുട്ടികൾക്കും ഫാമിലികൾക്കും ബാച്ചിലേഴ്സിനും വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു.
പി.സി.ഡബ്ല്യു.എഫ് കുവൈത്ത് പ്രസിഡന്റ് യു. അശ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.വി.യുസുഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.അഷ്റഫ്, ട്രഷറർ ആർ.വി. സിദ്ദീഖ്, സബ് കമ്മിറ്റി കൺവീനർ എം.വി. മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ ആർ.വി. നവാസ് നന്ദിയും പറഞ്ഞു.
‘പൊന്നാനി സംഗമം’ റാഫിൾ കൂപ്പൺ ആദ്യ വിൽപന സംഗമം പ്രോഗ്രാം കൺവീനർ കെ.കെ. ശരീഫ്, ബീവി ബക്കറിന് നൽകി നിർവഹിച്ചു. ഫ്ലയർ പ്രകാശനം ജോയിന്റ് കൺവീനർ അജിലേഷിന് നൽകി മുതിർന്ന അംഗം മുഹമ്മദ് കുട്ടിയും നിർവഹിച്ചു. പരിപാടിക്ക് പി.വി. റഹീം, ജറീഷ്, സുമേഷ്, മുബാറക്, അൻസീഫ്, റഫീഖ്, ബഷീർ, സലാഹുദ്ദീൻ, ഷഹീർ, ഷഫീഖ്, എം.വി. ആബിദ്, ഹാഷിം, അൻവർ, ഹനീഫ, നൗഷാദ്, റൂബി തുടങ്ങിയവർ നേതൃത്വം നൽകി.

