പി.സി.ഡബ്ല്യു.എഫ് ഈദ് സംഗമം
text_fieldsപി.സി.ഡബ്ല്യു.എഫ് ഈദ് സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മാലിയ കടപ്പുറത്ത് നടന്ന ഈദ് സംഗമം നാട്ടോർമ പുതുക്കൽ, സൗഹൃദം പങ്കുവെക്കൽ, ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കൽ എന്നിവക്ക് വേദിയായി. വിവിധ കലാ വിനോദപരിപാടികളും മത്സരങ്ങളും സംഗമത്തെ മനോഹരമാക്കി. പരിപാടി ആക്ടിങ് സെക്രട്ടറി പി. അഷ്റഫിന്റെ അധ്യക്ഷതയിൽ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. ട്രഷറർ ആർ.വി. സിദ്ദീഖ് ആശംസ നേർന്നു.
അജിലേഷ്, പ്രസാദ്, ഇർഷാദ്, ഫാറൂഖ്, ആരിഫ്, സലാം, ഹസൻ കുട്ടി, നഷ്വ യൂസുഫ് തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിജയികളായി. ആക്ടിങ് ചെയർമാൻ കെ.വി. യൂസഫ്, എം.വി. സുമേഷ് എന്നിവർ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. കെ. അഷ്റഫ്, അജിലേഷ്, കെ.കെ. ഷരീഫ്, നൗഷാദ് റൂബി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് മുബാറക്ക് സ്വാഗതവും ജോയന്റ് കൺവീനർ പി. റഹീം നന്ദിയും പറഞ്ഞു.

