പി.സി.ഡബ്ല്യൂ.എഫ് കുവൈത്ത് ഇഫ്താർ സംഗമം
text_fieldsപി.സി.ഡബ്ല്യൂ.എഫ് കുവൈത്ത് ഇഫ്താർ സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം (പി.സി.ഡബ്ല്യൂ.എഫ്) ഇഫ്താർ സംഗമം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്നു. അഫ്ഷീൻ അഷ്റഫ് ഖിറാഅത്ത് നടത്തി.
ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി പി.സി.ഡബ്ല്യൂ.എഫ് ജി.സി.സി കോഓഡിനേറ്ററും സ്വാശ്രയ പൊന്നാനി ചെയർമാനുമായ ഡോ. അബ്ദുറഹിമാൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് യു. അശ്റഫ്, മലപ്പുറം ജില്ല അസോസിയേഷൻ പ്രതിനിധി അനസ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി പി. അഷ്റഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ ആർ.വി. സിദ്ദീഖ് നന്ദിയും പറഞ്ഞു.

