പി.സി.ഡബ്ല്യു.എഫ് കുവൈത്ത് വനിത ഘടകം
text_fieldsറുഖിയ (ബീവി) ,സർഗ സുനിൽ ,ഫെമിന മുക്കണ്ടം
കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് വനിത ഘടകം രൂപവത്കരിച്ചു.
പ്രഥമ എക്സ്ക്യൂട്ടിവ് യോഗം അഡ്വൈസറി ചെയർമാൻ യു.അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.വി.റുഖിയ (ബീവി) അധ്യക്ഷത വഹിച്ചു. അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കവളങ്ങാട്, ടി.ടി.നാസർ, എം.വി.സുമേഷ്, കെ. നാസർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി സർഗ സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഫെമിന അഷ്റഫ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി.വി.റുഖിയ -ബീവി (പ്രസി), സർഗ സുനിൽ (സെക്ര), ഫെമിന മുക്കണ്ടം (ട്രഷ),ഫെമിന അഷ്റഫ് (വൈ. പ്രസി), ജംഷീറ മൂസ (ജോ.സെക്ര), ലിജിയ പ്രശാന്ത്, ഹസീന യുസുഫ്, റംസീന നവാസ്, നാജിത സലാഹുദ്ദീൻ,
മസ്ബൂബ ഷംഷാദ്, ഡോ.ഫാത്തിമ റിഷിൻ (എക്സ്ക്യൂട്ടിവ് അംഗങ്ങൾ).

