Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈദ്‌ഗാഹിന് അനുമതി

text_fields
bookmark_border
വിശദ ഷെഡ്യൂൾ പിന്നീട് അറിയിക്കുമെന്ന് ഔഖാഫ് മന്ത്രി
തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈദ്‌ഗാഹിന് അനുമതി
cancel
Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈദ്‌ഗാഹുകൾക്ക് അനുമതി. ഈ വർഷം, മസ്ജിദുകൾക്ക് പുറമെ യുവജന കേന്ദ്രങ്ങളിലും ചത്വരങ്ങളിലും പ്രത്യേക ഈദ് മുസല്ലകൾ അനുവദിക്കുമെന്ന് ഔഖാഫ് മന്ത്രി ഈസ അൽ കന്ദരി ട്വിറ്ററിൽ അറിയിച്ചു.

പള്ളികളിലെ പെരുന്നാൾ നമസ്‌കാരത്തിന് പുറമെ ഈദ്ഗാഹുകൾക്കും ഇക്കുറി അനുമതിയുണ്ടാകുമെന്ന് പറഞ്ഞ മന്ത്രി പ്രവാചകചര്യ പിന്തുടരുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കി.

ഔഖാഫ് മന്ത്രാലയം നിശ്ചയിക്കുന്ന യുവജന കേന്ദ്രങ്ങളിലും സ്പോർട്സ് സെന്ററുകളിലും മൈതാനങ്ങളിലും ആയിരിക്കും ഈദ്ഗാഹുകൾ നടക്കുക.

ഇതു സംബന്ധിച്ച വിശദമായ ഷെഡ്യൂൾ ഔഖാഫ് മന്ത്രാലയം പിന്നീട് പുറത്തിറക്കും.

കഴിഞ്ഞ വർഷം ആറു ഗവർണറേറ്റുകളിലായി വിവിധ പ്രദേശങ്ങളിലായി 30 കേന്ദ്രങ്ങളിൽ ഈദ്ഗാഹിന് ഔഖാഫ് സൗകര്യമൊരുക്കിയിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Permission for Eid-ul-Fitr at selected centers
Next Story