പിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ്: ടീം സ്റ്റോം റൈഡേഴ്സ് ജേതാക്കൾ
text_fieldsപിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ ഫോർ ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ സ്റ്റോം റൈഡേഴ്സ് ടീം
ജലീബ് അൽ ശുവൈഖ്: പിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ ഫോർ ടൂർണമെൻറിൽ ടീം സ്റ്റോം റൈഡേഴ്സ് ജേതാക്കളായി. ജലീബ് പിച്ച് സ്മാഷേഴ്സ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം ട്രൈ ഈസ്റ്റിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അവർ ജേതാക്കളായത്.
ഫൈനലിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്റ്റോം റൈഡേഴ്സിെൻറ ശുഹൈബ് ജോഗിൽകർ ഏറ്റുവാങ്ങി. ടീം തമിഴ് പസംഗയുടെ റെനീസ് ഇംതിയാസിനെ മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുത്തു. ടൂർണമെൻറിലെ മികച്ച ബാറ്ററായി തമിഴ് പസംഗയുടെ റെനീസ് ഇംതിയാസും മികച്ച ബൗളറായി പിച്ച് സ്മാഷേഴ്സിെൻറ റജീദ് മൊയ്ദീൻകുട്ടി, മികച്ച വിക്കറ്റ് കീപ്പറായി ടീം ട്രൈ ഈസ്റ്റിെൻറ നിഖിൽ, പിച്ച് സ്മാഷേഴ്സിെൻറ ആസിഫ് അസ്ലം എന്നിവരെയും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും അൽ മുസൈനി ഓപറേഷൻ മാനേജർ ഗുരുപ്രസാദ്, അസിസ്റ്റൻറ് ഓപറേഷൻ മാനേജർ അലി, മാർക്കറ്റിങ് എക്സിക്യൂട്ടീവ് ശരത് എന്നിവർ വിതരണം ചെയ്തു. ഫൈനൽ മത്സരം അമ്പയർമാരായ നൗഫൽ, സാലിഹ് എന്നിവർ നിയന്ത്രിച്ചു. അസ്ലം ആലപ്പുഴ, ശരത് അരവിന്ദ്, ഇംതിയാസ്, റനീഷ് എന്നിവർ സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു. സീസൺ അഞ്ച് അടുത്തുതന്നെ ഉണ്ടാകുമെന്ന് സംഘടക സമിതി അറിയിച്ചു.

