പി.എം ഫൗണ്ടേഷൻ അവാർഡ് വിതരണം
text_fieldsഎജുകഫേയിൽ മംമ്ത മോഹൻദാസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പത്താം ക്ലാസ് ഉന്നത വിജയികൾക്കായി ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെയുള്ള പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ വിജയികൾക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റും എജുകഫേ വേദിയിൽ വിതരണം ചെയ്തു. കേരളത്തിലും ജി.സി.സി രാജ്യങ്ങളിലുമായി നടന്ന പരീക്ഷയിൽ കുവൈത്തിൽനിന്ന് ഏഴു വിദ്യാർഥികളാണ് മികച്ച സ്കോർ നേടി കാഷ് അവാർഡിനും സർട്ടിഫിക്കറ്റിനും അർഹരായത്.
ഇസാം തൽഹത്ത്, ഫിദ ആൻസി, മുഹമ്മദ് ഇബ്രാഹിം, ഫാദൽ കണ്ടപത്ത്, ആബിദ റഫീക്ക് ചിക്തേ, ശ്വേത, ഫിദ ലാഹിർ എന്നീ വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് കൈമാറി. ഒക്ടോബർ 14ന് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടന്ന പരീക്ഷയിൽ കുവൈത്തിൽനിന്ന് 38 വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
പുരസ്കാര വിതരണ ചടങ്ങിൽ ഗൾഫ് മാധ്യമം കുവൈത്ത് റീജനൽ മാനേജർ ഫൈസൽ മഞ്ചേരി, എജുകഫേ ജനറൽ കൺവീനർ അൻവർ സഈദ്, ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യുട്ടിവ് അംഗങ്ങളായ സക്കീർ ഹുസൈൻ തുവ്വൂർ, മനാഫ് കൊച്ചുമരക്കാർ എന്നിവരും പങ്കെടുത്തു.

