നാട്ടോർമകൾ പങ്കുവെച്ച് പൊന്നാനി സംഗമം
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ‘പൊന്നാനി സംഗമം’ ശുവൈഖ് ബലദിയ പാർക്കിൽ നടന്നു. കേന്ദ്ര പ്രസിഡന്റ് യു. അഷ്റഫ് അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റി കോഓഡിനേറ്റർ എം.വി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ദേശീയദിന സന്ദേശം കൈമാറി. കേന്ദ്ര ജനറൽ സെക്രട്ടറി പി. അശ്റഫ് ആശംസ നേർന്നു.
വിനോദ മത്സരങ്ങൾ, കായിക മത്സരങ്ങൾ എന്നിവക്കൊപ്പം നാട്ടുവർത്തമാനങ്ങൾ പറയാനും പരിചയം പുതുക്കാനുമുള്ള വേദിയായി സംഗമം. വടംവലി മത്സരത്തിൽ ജലീബ് മേഖല വിജയികളായി. ഫർവാനിയ ഹവല്ലി സംയുക്ത മേഖല രണ്ടാമതെത്തി. മുഹമ്മദ് ഷാജി, ആർ.വി. സിദ്ദീഖ്, ഹാഷിം സച്ചു, കെ. അശ്റഫ്, ജറീഷ്, അബ്ദുൽ റഹീം, സലാം, എം.വി. സുമേഷ്, മുഹമ്മദ് സമീർ, നൗഷാദ് റൂബി, ആർ.വി. നവാസ്, സലാം, കെ.വി. യുസഫ്, കെ.വി. സലാഹുദ്ധീൻ, മുഹമ്മ്ദ് മുബാറക്, ഇർഷാദ് ഉമർ, അൻവർ, ആബിദ്, ടി.ടി. നാസർ, കെ. നാസർ, ഫാറൂഖ്, അനൂപ്, അൻസിൽ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ കെ.കെ. ശരീഫ് സ്വാഗതവും ജോയിൻ കൺവീനർ അജിലേഷ് ഗോവിന്ദ് നന്ദിയും പറഞ്ഞു.

