ഒരുമ പ്രവാസിക്ഷേമ പദ്ധതി അംഗത്വ പ്രചാരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം
text_fieldsഒരുമ പ്രവാസിക്ഷേമ പദ്ധതി അംഗത്വ പ്രചാരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം ബി.ഇ.സി എക്സ്ചേഞ്ച് കൺട്രി ഹെഡ് മാത്യൂസ് വർഗീസ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരുമ പ്രവാസിക്ഷേമ പദ്ധതി അംഗത്വ പ്രചാരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം ബി.ഇ.സി എക്സ്ചേഞ്ച് കൺട്രി ഹെഡ് മാത്യൂസ് വർഗീസ് നിർവഹിച്ചു. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ടുലക്ഷം രൂപ ധന സഹായം ലഭിക്കും.
തുടർച്ചയായി അഞ്ചുവർഷം അംഗമായി തുടരുന്ന അംഗം ആണെങ്കിൽ മൂന്നു ലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാലുലക്ഷം രൂപയും ലഭിക്കും. ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയ സംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് പരമാവധി 25,000 രൂപ വരെ ചികിത്സ സഹായവും നൽകുന്നുണ്ട്.
ഒരുമയുടെ 2023 ലേക്കുള്ള അംഗത്വ കാമ്പയിൻ തുടരുന്നു. 2011ൽ തുടങ്ങിയ ഒരുമ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടര ദീനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. ഡിസംബർ ഒമ്പതിന് തുടങ്ങിയ കാമ്പയിൻ ഫെബ്രുവരി 15ന് അവസാനിക്കും. കാമ്പയിൻ കാലയളവിലേ അംഗത്വം എടുക്കാനും പുതുക്കാനും കഴിയൂ. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ- 600222820, ഫർവാനിയ- 66478880, ഫഹാഹീൽ- 65088148, അബു ഹലീഫ -98760453, സാൽമിയ- 97998785, സിറ്റി- 94473617, റിഗ്ഗായ്- 97322896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. www.orumakuwait.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി അംഗത്വം എടുക്കാനും പുതുക്കാനും സൗകര്യമുണ്ട്.

