പ്രതീക്ഷ കുവൈത്ത് വനിതാവേദി രൂപവത്കരിച്ചു
text_fieldsലിസി മാത്യു (ചെയർ), ബിജിമോൾ ആര്യ (സെക്ര), വിജയലക്ഷ്മി (ട്രഷ)
കുവൈത്ത് സിറ്റി: പ്രതീക്ഷ കുവൈത്ത് 2023 -2025 കാലയളവിലെ വനിതാവേദി രൂപവത്കരിച്ചു. അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബിജു പാലോട് അധ്യക്ഷത വഹിച്ചു. സംഘടന രക്ഷാധികാരി മനോജ് കോന്നി ഉദ്ഘാടനം നിർവഹിച്ചു. രമേഷ് ചന്ദ്രൻ, ബിജു സ്റ്റീഫൻ, ജ്യോതി പാർവതി, ബിനോയ് ബാബു എന്നിവർ ആശംസ നേർന്നു. ബൈജു കിളിമാനൂർ സ്വാഗതവും ബിജു വായ്പൂര് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ലിസി മാത്യു (ചെയർ), ബിജിമോൾ ആര്യ (സെക്ര), വിജയലക്ഷ്മി (ട്രഷ) എന്നിവരെയും യൂനിറ്റ് കോഓഡിനേറ്റർമാരായി സുമംഗല (ഫഹാഹീൽ), ദീപ സതീഷ് (സാൽമിയ), മോളമ്മ (അബ്ബാസിയ), ശാന്തി സജി (ഹവല്ലി) എന്നിവരെയും തിരഞ്ഞെടുത്തു.

