പ്രവാസി വെൽഫെയർ കുവൈത്ത് പ്രതിഷേധിച്ചു
text_fieldsകുവൈത്ത് സിറ്റി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമൂനിന്റെ നേതൃത്വത്തിൽ കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ ജാഥക്കെതിരെ കേസെടുത്ത ഈരാറ്റുപേട്ട പൊലീസിന്റെ നടപടിയിൽ പ്രവാസി വെൽഫെയർ കുവൈത്ത് കോട്ടയം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
പൊലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്രത്തിനു മേലുള്ള കൈയേറ്റമാണെന്നും ചൂണ്ടിക്കാട്ടി.പുത്തൻ പള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവിയടക്കം 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ലോകത്താകെ ഫലസ്തീനിനു മേൽ ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോൾ കേരള പൊലീസ് പ്രതിഷേധക്കാർക്കെതിരെ തിരിയുന്നത് പ്രബുദ്ധ കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് കോട്ടയം ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.

