പ്രേംജിത് പാനൂരിന് യാത്രയയപ്പ് നൽകി
text_fieldsപ്രേംജിത് പാനൂരിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ ഒ.ഐ.സി.സി അംഗങ്ങൾ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം പ്രേംജിതിന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഒ.ഐ.സി.സി കുവൈത്ത് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ല പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, ലിപിൻ മുഴക്കുന്ന്, ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ജില്ല കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രേംജിതിന് കൈമാറി. ഒ.ഐ.സി.സി ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.

