സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ വിജയികൾക്കുള്ള സമ്മാന വിതരണം ഡോ. അമീർ അഹമ്മദ്
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: വിവിധ ഘട്ടങ്ങളിൽ നടത്തിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഖുർആൻ സ്റ്റഡി സെന്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഖുർആനിലെ ആലു ഇമ്രാൻ അധ്യായത്തിന്റെ നാലാം ഘട്ട കോഴ്സിന്റെയും വെക്കേഷൻ കാലത്ത് ഖിയാമ അധ്യായത്തെ അടിസ്ഥാനമാക്കി നടത്തിയ ഹ്രസ്വകാല കോഴ്സിന്റെയും പരീക്ഷ വിജയികൾക്കാണ് സമ്മാനങ്ങൾ നൽകിയത്. മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ഉംറ സംഗമത്തിൽ വിജയികൾക്ക് ഡോ. അമീർ അഹ്മദ് സമ്മാനങ്ങൾ നൽകി. എൻ.പി. അബ്ദു റസാഖ് (റിഗ്ഗഇ), ശബാന നൗഷാദ് (മംഗഫ്), തസ്ലീന റസാഖ് (മെഹ്ബൂല), സമീറ അബ്ദുൽ അസീസ് (മെഹ്ബൂല), സൽമ മുഹമ്മദ് (മംഗഫ്), കെ.പി. ജഫ്സീർ (ഫർവാനിയ), ഫാത്തിമ (അബ്ബാസിയ), അസ്മിന (ഫർവാനിയ), അഫ്താബ് (ഫർവാനിയ) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. സർട്ടിഫിക്കറ്റും കാഷ് അവാർഡുമാണ് നൽകിയത്.
സമ്മാനദാന സെഷൻ ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്ലാഹി നിയന്ത്രിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു.

