Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ എയർവേയ്സും തുർക്കിഷ് എയർവേയ്സും കുവൈത്തിൽനിന്ന് യാത്ര തിരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുള്ള വിമാന സർവിസുകൾ പുനരാരംഭി ക്കുന്നതിെൻറ ഭാഗമായി ഖത്തർ എയർവേയ്സും തുർക്കിഷ് എയർവേയ്സും യാത്രക്കാരെ കൊണ്ടുപോയി. കുവൈത്തിലുള്ള വിദേശികൾക്ക് തിരിച്ചുപോവുന്നതിന് സർവിസുകൾ നടത്താൻ വിമാനക്കമ്പനികൾക്ക് കഴിഞ്ഞ ദിവസം വ്യോമയാന വകുപ്പ് അനുമതി നൽകിയിരുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ വിമാന കമ്പനികൾ സർവിസ് നടത്തും. യാത്രാവിമാനങ്ങൾ നിർത്തിയത് മൂലം കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി വിദേശികൾക്കാണ് സർവിസ് പുനരാരംഭിക്കുന്നതോടെ ആശ്വാസമാവുന്നത്.
ഇന്ത്യയിലേക്ക് വിമാന സർവിസ് ആരംഭിക്കാൻ കുവൈത്തിൽ തടസ്സങ്ങൾ ഇല്ലെങ്കിലും ഇന്ത്യൻ ഭരണകൂടം അനുമതി നൽകിയിട്ടില്ല.
Next Story
