Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫർവാനിയയിൽ വ്യാപക റെയ്ഡ്: നിരവധി പേർ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിെൻറ ഭാഗമായി ഫർവാനിയ ഗവർണറേറ്റിൽ സുരക്ഷാ പരിശോധന അരങ്ങേറി. ജലീബ് അൽ ശുയൂഖ്, അർദിയ വ്യവസായ മേഖല, ഖൈത്താൻ, ഫർവാനിയ, ഫിർദൗസ് എന്നിവിടങ്ങളിണ് വ്യാപക പരിശോധന നടന്നത്.
വിവിധ ഭാഗങ്ങളിൽനിന്നായി 89 നിയമലംഘകരെ കസ്റ്റഡിയിലെടുത്തു. ഒളിച്ചോട്ടത്തിന് കേസുള്ള 30 പേർ, ഇഖാമ നിയമലംഘനം നടത്തിയ 54 പേർ, മതിയായ രേഖകൾ കൈവശമില്ലാത്ത അഞ്ചുപേർ എന്നിങ്ങനെയാണ് പിടിയിലായത്. സർവ സന്നാഹങ്ങളുമായെത്തിയ സുരക്ഷ ഉദ്യോഗസ്ഥർ വഴിയിൽ കണ്ടവരെയും കടകളിൽ കയറിയും പരിശോധന നടത്തുകയായിരുന്നു. പിടിയിലായവരെ
പ്രത്യേക ബസുകളിൽ കയറ്റിയാണ് കൊണ്ടുപോയത്. സമാനമായ റെയ്ഡുകൾ വരും ദിവസങ്ങളിൽ എല്ലാ ഗവർണറേറ്റുകളിലും നടക്കുമെന്ന സൂചനയാണ് അധികൃതർ നൽകിയത്.
Next Story