Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ ശനിയാഴ്ച വരെ തുടരും
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വ്യാപകമായി മഴയെത്തി. രാവിലെ മുതല്‍ ഇടക്കിടെ പെയ്ത ചാറ്റൽ മഴ അന്തരീക്ഷത്തെ തണുപ്പിച്ചു. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
വെള്ളി, ശനി ദിവസങ്ങളിലും ഇടിയോടു കൂടിയ ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ഞായറാഴ്ച പകലോടെ കാലാവസ്ഥ മെച്ചപ്പെടും. മഴയിൽ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണം. അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഡ്രൈവ് ചെയ്യരുതെന്നും ജനറൽ ഫയർഫോഴ്സ് ഉണർത്തി. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Next Story

