‘മഴവില്ല്-2023’ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsഹന്ന മറിയം സുജിത്ത്, സച്ചിൻ കോലഞ്ചി, ദർശൻ രാജേഷ് കുമാർ, മനാൽ നസ്റുൽ ഹഖ്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ബാലവേദി കുവൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് സംഘടിപ്പിച്ച ‘മഴവില്ല്-2023’ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
കെ.ജി ക്ലാസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. സീനിയർ വിഭാഗത്തിൽ ഹന്ന മറിയം സുജിത്ത് (ഐ.സി.എസ്.കെ സ്കൂൾ അമ്മാൻ), ജൂനിയർ വിഭാഗത്തിൽ സച്ചിൻ കോലഞ്ചി (ഐ.സി.എസ്.കെ സ്കൂൾ), സബ് ജൂനിയർ വിഭാഗത്തിൽ ദർശൻ രാജേഷ് കുമാർ (ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി അബ്ബാസിയ), കിന്റർ ഗാർട്ടൻ വിഭാഗത്തിൽ മനാൽ നസ്റുൽ ഹഖ് (ഡോൺ ബോസ്കോ സാൽമിയ) എന്നിവർ ഒന്നാം സ്ഥാനം നേടി ഗോൾഡ് മെഡലിന് അർഹരായി. ഓരോ വിഭാഗങ്ങളിലുമുള്ള മുഴുവൻ വിജയികളുടെയും പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായവരുടെയും പേരുകൾ www.kalakuwait.com വെബ്സൈറ്റിൽ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

