റമദാൻ ക്വിസ് 4, 5, 6 ദിവസത്തെ വിജയികൾ
text_fieldsകുവൈത്ത് സിറ്റി: കോസ്റ്റോ ബജറ്റ് സൂപ്പർ മാർക്കറ്റുമായി സഹകരിച്ച് ഗൾഫ് മാധ്യമ ം നടത്തുന്ന റമദാൻ ക്വിസ് മത്സരത്തിലെ നാല്, അഞ്ച്, ആറ് ദിവസങ്ങളിലെ വിജയികളെ തെരഞ ്ഞെടുത്തു. നാലാം ദിവസത്തിൽ രേഖ മേനോൻ (97462488), അഷ്നാബ് (60754339) എന്നിവരും അഞ്ചാം ദിവസത്തിൽ മഞ്ജു മോഹൻ (50862686), നിഷ കുഞ്ഞിമുഹമ്മദ് (55333464) എന്നിവരും ആറാം ദിവസത്തിൽ നവാസ് (66945833), ശരത് നായർ (97283746) എന്നിവരും വിജയികളായി.
ഒാരോ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന രണ്ടു ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് രണ്ടു വിജയികളെ തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ മൂന്നു മെഗാ സമ്മാനങ്ങളുമുണ്ട്. അത് അവസാനം തെരഞ്ഞെടുക്കും. അതത് ദിവസം രാത്രി പത്തുമണിക്ക് മുമ്പ് [email protected] എന്ന മെയിലിലാണ് അയക്കേണ്ടത്. വിജയികൾക്ക് കോസ്റ്റോ നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. റമദാൻ കഴിഞ്ഞതിന് ശേഷം നടത്തുന്ന പ്രത്യേക ചടങ്ങിൽ ഉപഹാരം നൽകും. തീയതിയും സ്ഥലവും പിന്നീട് വിജയികളെ ഫോണിൽ നേരിട്ട് അറിയിക്കും.