രാമപുരം അസോസിയേഷൻ ഓണാഘോഷം
text_fieldsരാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം പ്രസിഡന്റ് ബിജു അബ്രഹാം
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം ഖൈത്താൻ രാജധാനി പാലസിൽ നടന്നു. പ്രസിഡന്റ് ബിജു അബ്രഹാം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ ഡൊമിനിക് ഏറത്ത്, ചെസിൽ ചെറിയാൻ, സണ്ണി കരിയപ്പുറം, ഡൊണാൾഡ് ബിജു എന്നിവർ ആശംസകൾ അറിയിച്ചു. ജോ. സെക്രട്ടറി ജോബിൻ തോമസ് സ്വാഗതവും ട്രഷറർ സുജിത്ത് ആൻഡ്രൂസ് നന്ദിയും പറഞ്ഞു.
അസോസിയേഷൻ അംഗങ്ങൾ നടത്തിയ വിവിധയിനം കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുവൈത്തിലെ പ്രമുഖ ഗായകരുടെ ഗാനമേളയും നടന്നു. അസോസിയേഷൻ അംഗമായ ശാന്തി അജോയുടെ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെ വേദിയിൽ ആദരിച്ചു. ഓണസദ്യയും ഒരുക്കി.

