ഇ.കെ. അബൂബക്കർ ഹാജിക്ക് സ്വീകരണം നൽകി
text_fieldsഇ.കെ അബൂബക്കർ ഹാജിക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാദിയുമായ പുറക്കാട് ഇ.കെ. അബൂബക്കർ ഹാജിക്ക് സ്വീകരണം നൽകി.
ഫർവാനിയ തക്കാര റസ്റ്റാറന്റിൽ നടന്ന സ്വീകരണ പരിപാടി ഷബീർ മണ്ടോളി ഉദ്ഘാടനം ചെയ്തു. പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. സി. ഫാത്തിഹ്, ഷബീർ തിക്കോടി, സലാം നന്തി, ഷംസു ചെരക്കോത്ത്, പി.ടി. ഷാഫി, മനാഫ് പുറക്കാട്, അനുഷാദ് തിക്കോടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇ.കെ. അബൂബക്കർ ഹാജി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു.
റഫീഖ് അയോത്ത് മീത്തൽ സ്വാഗതവും അസീസ് തടത്തിൽ നന്ദിയും പറഞ്ഞു. 66260107 എന്ന നമ്പറിൽ അബൂബക്കർ ഹാജിയെ ബന്ധപ്പെടാം.

