കുവൈത്ത് പറമ്പത്ത് തനിയാടത്ത് റിലീഫ് കമ്മിറ്റി ഫായിസ് അഷറഫ് അലിക്ക് സ്വീകരണം നൽകി
text_fieldsഫായിസിന് കുവൈത്ത് പറമ്പത്ത് തനിയാടത്ത് റിലീഫ് കമ്മിറ്റി നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: സൈക്കിൾ പര്യടനത്തിന് പുറപ്പെട്ട കോഴിക്കോട് സ്വദേശി ഫായിസ് അഷറഫ് അലിക്ക് കുവൈത്ത് അതിർത്തിയിൽ കുവൈത്ത് പറമ്പത്ത് തനിയാടത്ത് റിലീഫ് കമ്മിറ്റി സ്വീകരണം നൽകി.
സെക്രട്ടറി നിസാർ തട്ടാരക്കാവിൽ, ആക്ടിവ് പ്രസിഡന്റ് മുജീബ് കച്ചേരി, എക്സിക്യൂട്ടിവ് അംഗങ്ങളായ റിയാക്കത്ത് പറമ്പത്ത്, അഫ്സൽ ഷാ മൂത്തേലത്ത്, സലീം തട്ടാരക്കാവിൽ, മഹബൂബ് തനിയാടത്ത്, ഫസ്ലു തനിയാടത്ത്, ശുഹാസ്, ഷെഹസാസ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്തു. കമ്മിറ്റി നൽകിയ സ്വീകരണത്തിന് ഫായിസ് നന്ദി പറഞ്ഞു. യാത്ര ലക്ഷ്യ നത്തിലെത്താൻ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

