കെ.എം.എ. റഹ്മാന് അഖ് വ സ്വീകരണം നൽകി
text_fieldsസ്വീകരണയോഗത്തിൽ കെ.എം.എ. റഹ്മാന് അഫ്സൽഖാൻ മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ വാഴക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.എം.എ. റഹ്മാന് കുവൈത്ത് വാഴക്കാട് അസോസിയേഷൻ (അഖ് വ) പ്രവർത്തകർ സ്വീകരണം നൽകി. അബൂഹലീഫ കുവൈത്ത് മാജിക്ക് പാർക്കിൽ നടന്ന പരിപാടിയിൽ
അഖ് വ പ്രസിഡന്റ് അഫ്സൽഖാൻ മുണ്ടുമുഴി മെമന്റോ നൽകി ആദരിച്ചു. സെക്രട്ടറി സുമേഷ് ചെറുവായൂർ ഷാജി എടവണ്ണപ്പാറ, അബൂബക്കർ ആക്കോട്, ജുമാൻ വാഴക്കാട്, അനീസ് ചെറുവട്ടൂർ, സുനീർഖാൻ മുണ്ടുമുഴി എന്നിവർ സംസാരിച്ചു. വാഴക്കാടിന്റെ സാമൂഹിക സാംസ്കാരിക വികസനത്തിന് പ്രവാസികൾ നൽകുന്ന പങ്കിനെ കെ.എം.എ. റഹ്മാൻ അഭിനന്ദിച്ചു.

