സജീവ് ജോസഫ് എം.എൽ.എക്ക് സ്വീകരണം
text_fieldsസജീവ് ജോസഫ് എം.എൽ.എക്ക് ഫ്രൻഡ്സ് ഓഫ് കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫിന് ഫ്രൻഡ്സ് ഓഫ് കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ സ്വീകരണം നൽകി. ഫോക് മംഗഫ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സേവ്യർ ആന്റണി, ജോയന്റ് ട്രഷറർ ജോസഫ് മാത്യു, ആർട്സ് സെക്രട്ടറി സുനേഷ് ഐ.വി, സെൻട്രൽ കമ്മിറ്റി അംഗം സുമേഷ് കുഞ്ഞിരാമൻ, മുൻ ജനറൽ സെക്രട്ടറി ലിജീഷ് പറയത്ത്, ഉപദേശക സമിതി അംഗം ബി.പി. സുരേന്ദ്രൻ, സോണൽ, യൂനിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഫോക്കിന്റെ പ്രവർത്തനങ്ങൾ എം.എൽ.എയുമായി പങ്കുവെച്ചു. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ നാട് വികസന മുന്നേറ്റങ്ങൾക്ക് കാതോർക്കുകയാണെന്നും ടൂറിസം മേഖലക്ക് പ്രാധാന്യം കൊടുത്ത് നിരവധി പദ്ധതികൾ മുന്നിലുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. സർക്കാറിന്റെ ഘടകങ്ങളെ ഉൾക്കൊള്ളിച്ച് ഫോക്കിന്റെ പ്രവർത്തകർക്ക് സംരംഭസാധ്യത സെമിനാർ സംഘടിപ്പിക്കാൻ ശ്രമിക്കാമെന്നും എം.എൽ.എ അറിയിച്ചു. പ്രവാസ മേഖലക്ക് പ്രാധാന്യം കൊടുക്കാൻ സജീവ് ജോസഫ് നടത്തുന്ന ശ്രമങ്ങൾക്ക് സംഘടന നന്ദി രേഖപ്പെടുത്തി.

