ഡോ. സോയ ജോസഫിന് സ്വീകരണം
text_fieldsഒ.ഐ.സി.സി നൽകിയ സ്വീകരണത്തിൽ ഡോ. സോയ ജോസഫ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫിന് ഒ.ഐ.സി.സി കുവൈത്ത് തൃശൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി. തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ജലിൻ തൃപ്രയാർ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി കുവൈത്ത് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ബി.എസ്. പിള്ള, വർഗീസ് ജോസഫ് മാരാമൺ എന്നിവർ ആശംസകൾ നേർന്നു. സമകാലീന രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന സമഭാവന ആശയങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത ഡോ. സോയ ജോസഫ് പ്രസംഗത്തിൽ ഓർമിപ്പിച്ചു. വിവിധ ജില്ല കമ്മിറ്റി പ്രതിനിധികളും ദേശീയ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ കണ്ണൂർ ജില്ല കമ്മിറ്റിയുടെ സജീവ പ്രവർത്തക ആയിരുന്ന അഡ്വ.ശിൽപ വിജയന് യാത്രയയപ്പു നൽകി. സനുപോൾ സ്വാഗതവും ഡിസിൽവ ജോൺ നന്ദിയും പറഞ്ഞു.

